പുറം കടലിൽ വച്ച് മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു മരണം; എട്ടു പേരെ കാണാനില്ല; മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം; അപകടത്തിൽപ്പെട്ടവരിൽ ഒരു മലയാളിയും

കൊച്ചി മുനമ്പം തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു. കുളച്ചൽ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം ഉണ്ടായത്. അതേസമയം വടക്കന്‍ പറവൂര്‍ സ്വദേശിയടക്കം മൂന്നു പേരെ രക്ഷപ്പെടുത്താനായി. കടലിലേയ്ക്ക് തെറിച്ചു വീണ എട്ട് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്ന് കടലിലേയ്ക്ക് മുങ്ങുകയായിരുന്നു. കടലില്‍ ഒഴുകി നടന്ന മല്‍സ്യത്തൊഴിലാളികളായ മൂന്നു പേരെ മറ്റ് ബോട്ടുകളിലെത്തിയ മൽസ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തി വരികയാണ്.
ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് വിവരം. കടലില്‍ ഡീസല്‍ ഒഴുകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മല്‍സ്യബന്ധനത്തിനെത്തിയ തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് അപടത്തിൽപ്പെട്ട മൂന്നുപേരെയെങ്കിലും രക്ഷിക്കാനായത്. പുലര്‍ച്ചെ നാലുമണിയോടെ കടലില്‍ 20 നോട്ടിക് മൈല്‍ അകലെയാണ് അപകടമുണ്ടായത്. 14 തൊഴിലാളികളോളം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നതായാണ് സൂചന.
ബോട്ടപകടത്തിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കപ്പൽ കണ്ടെത്താൻ അടിയന്തിര നിർദ്ദേശം നൽകിയതായും മന്ത്രികൂട്ടി ചേർത്തു.
https://www.facebook.com/Malayalivartha


























