മോഹം തന്നെ കാരണം...കേരളത്തില്‍ എത്തിയ രാഷ്ട്രപതിക്ക് വി.എസ്.അച്യുതാനന്ദനെ കാണാന്‍ മോഹം; റാംനാഥ് കോവിന്ദിന്റെ ആഗ്രഹം അറിഞ്ഞ് രാജ്ഭവനില്‍ നേരിട്ടെത്തി വിഎസ്

അത്ഭുതവും ഒപ്പം ആകാംക്ഷയും അതാണ് രാഷ്ട്രപതിക്ക് വിഎസ്സിനോട് തോന്നിയത്. കേരളത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ കാണാന്‍ മോഹം. ഇന്നലെ രാവിലെ നിയമസഭ വജ്രജൂബിലിയോടനുബന്ധിച്ചു നടന്ന പരിപാടിക്കിടെയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തോട് അദേഹം തന്റെ മോഹം പറഞ്ഞത്. തുടര്‍ന്ന് നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ചു നടന്ന പരിപാടിയിലെ പ്രസംഗത്തില്‍ വി.എസിനെ പരാമര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാണ് രാഷ്ട്രപതിയുടെ ആഗ്രഹം വി.എസിനെ അറിയിച്ചത്. തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിക്ക് അദ്ദേഹം രാജ്ഭവനിലെത്തി. ഈ പ്രായത്തിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നതിന്റെ സന്തോഷം പറഞ്ഞാണ് രാഷ്ട്രപതി വി.എസിനെ സ്വീകരിച്ചത്. ഇരുവരും ചായസല്‍ക്കാരത്തിന് ശേഷമാണ് പിരിഞ്ഞത്.
രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നീണ്ടുപോകുന്നത് വി.എസ് രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് എല്ലാപിന്തുണയും വാഗ്ദാനം ചെയ്താണ് രാഷ്ട്രപതി വി.എസിനെ യാത്രയാക്കിയത്. തുടര്‍ന്ന് രാജ് ഭവന് പുറത്തെത്തിയ വിഎസ് സൗഹാര്‍ദ്ദപരമായിരുന്നു കൂടിക്കാഴ്ചയെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























