പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും 'കി കി ഡു യു ലൗമി' ചലഞ്ച് നടത്തുന്നവരെ പൊക്കുമെന്ന് കേരളാ പൊലീസ്

കി കി ഡു യു ലൗമി ചലഞ്ച് ഏറ്റെടുക്കുന്നവരെ പൊക്കുമെന്ന് കേരളാ പൊലീസ്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്തവരില്‍ പലരും അപകടങ്ങളില്‍പ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. മുന്നറിയിപ്പ് സംബന്ധിച്ച വീഡിയോയും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികള്‍ക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്' എന്ന വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.
പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും താക്കീത് നല്‍കി.
https://www.facebook.com/Malayalivartha


























