മലയാറ്റൂര്‍ കുരിശുമുടിയിലെ ജോണിയുടെ അനുഭവം മറ്റൊരു കപ്യാര്‍ക്കും ഉണ്ടാകാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പള്ളികളിലെ കപ്യാര്‍മാര്‍ സംഘടന രൂപീകരിച്ചു, കൊച്ചി കായലിലെ ബോട്ടിലായിരുന്നു ആദ്യ യോഗം

ക്രൈസ്തവ സഭകള്‍ പീഡന വിവാദങ്ങളില്‍ ഉഴറുമ്പോള്‍ ദാ കപ്യാര്‍മാര്‍ സംഘടന ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഘടന. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നാണ് പേര്. സംസ്ഥാനത്തെ കത്തോലിക്ക പള്ളികളിലെ കപ്യാരന്മാരാണ് സംഘടനക്ക് രൂപം നല്‍കിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് എറണാകുളം ബോട്ട് ജെട്ടിയിലെ ഒരു ബോട്ടിലായിരുന്നു ആദ്യ യോഗം. അഭിഭാഷകനായ അഡ്വ.പോളച്ചന്‍ പുതുപ്പാറയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
ഇനിയും മലയാറ്റൂര്‍ കുരിശുമുടിയിലെ കപ്യാര്‍ ജോണിയുടെ അനുഭവം മറ്റൊരു കപ്യാര്‍ക്കും ഉണ്ടാകാന്‍ പാടില്ല . പള്ളികളിലെ എല്ലാ തട്ടിപ്പുകളുടെയും മൂക സാക്ഷികളും വൈദീകരുടെ ക്രൂരതകള്‍ക്ക് ഇരകളുമാണ് കപ്യാര്‍മാര്‍ . അന്‍പതോളം കപ്യാര്‍മാര്‍ പങ്കെടുത്തു. .നിയമോപദേശം നല്‍കാന്‍ വേണ്ടിയാണ് അവര്‍ അഡ്വ.പോളച്ചന്‍ പുതുപ്പാറ ക്ഷണിച്ചത് . എല്ലാവരും ഭയപ്പാടോടെ ആണ് പങ്കെടുത്തത് . തങ്ങളുടെ പേരില്‍ കള്ളകേസുകള്‍ ഉണ്ടാക്കി ഇടവകക്കാരെ കൂട്ടി ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണ് പതിവ് . നേര്‍ച്ചപ്പെട്ടി സ്വയം തുറന്നു വെച്ചിട്ട് കപ്യാര്‍ തുറന്നു എന്ന് പറഞ്ഞു ആളെക്കൂട്ടിയ അനുഭവം ഒരു കപ്യാര്‍ പങ്കു വെച്ചു .
വലിയ തട്ടിപ്പ് കുര്‍ബാന പണത്തില്‍ ആണ് .പത്തു കുരബാനക്ക് പണം കിട്ടിയാലും വികാരി അത് ഒറ്റ കുര്‍ബാനയില്‍ തീര്‍ക്കും .കപ്യാര്‍ക്ക് ഒരു കുര്‍ബാനയുടെ വിഹിതം മാത്രം .ബാക്കിയെല്ലാം വികാരി അടിചെടുക്കും . മിക്ക വികാരിമാരും പള്ളി പണി കഴിഞ്ഞാല്‍ കണക്കു പുസ്തകം കത്തിച്ചിട്ടെ സ്ഥലം വിടൂ . ഭാരവാഹികള്‍ ആന്റണി പുത്തന്‍വീട്ടില്‍ ,തെക്കന്‍ ചിറ്റൂര്‍ പ്രസിടെന്റും വര്‍ഗീസ് ഒളിപരമ്പില്‍ പൊന്നാരിമംഗലം സെക്രടരിയും മാര്‍ട്ടിന്‍ പോറസ്,തേവര ,കാഷിയരും ആണ് .
ട്രേഡ് യൂണിയന്‍ നിലവില്‍ വരുന്നതോടെ കപ്യാരന്മാര്‍ക്ക് സ്ഥിരം ശമ്പളവും പിഎഫ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സഭകള്‍ ബാധ്യസ്ഥരാവുമെന്നാണ് നിയമോപദേശം നല്‍കിയത്. സംഘടനയുടെ ഭാരവാഹികള്‍പ്രസിഡന്റ് ആന്റണി പുത്തന്‍വീട്ടില്‍(തെക്കന്‍ ചിറ്റൂര്‍ തിരുകുടുംബ ദേവാലയം), സെക്രട്ടറി ഒ.ജെ വര്‍ഗീസ്(കാരുണ്യമാതാ പള്ളി,പൊന്നാരിമങ്കലം), ട്രഷറര്‍മാര്‍ട്ടിന്‍ പോറസ് ഡിസല്‍വ(തേവര സെന്റ് ജോസഫ് പള്ളി), വൈസ് പ്രസിഡന്റ് ഫ്രാങ്കി വൈലാശേരി(പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്), ജോയിന്റ് സെക്രട്ടറി ആന്റണി മാളിയേക്കല്‍(വെണ്ണല അഭയമാതാ ചര്‍ച്ച്).
https://www.facebook.com/Malayalivartha


























