തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടി വിലവരുന്ന നാല് കിലോ സ്വർണ്ണം തമിഴ്നാട് സ്വദേശിയിൽ നിന്നും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍ലിജന്‍സ് ആണ് ഇത്തരത്തിലൊരു വൻ സ്വർണ്ണവേട്ട നടത്തിയത്.
ഹൈദരാബാദില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയ മുഹമ്മദ് ജിന്നയില്‍ നിന്നാണ് ഡിആര്‍ഡിഐ അധികൃതര്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്. വിദേശത്ത് നിന്ന് ഹൈദരാബാദില്‍ എത്തിച്ച സ്വര്‍ണ്ണം അവിടുത്തെ അധികൃതരെ കബളിപ്പിച്ച് തിരുവനന്തപുരത്തേക്ക് കടത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഡിആര്‍ഡിഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha


























