മത്സ്യതൊഴിലാളികള്‍ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെ ഇന്ത്യന്‍കടലില്‍ മീന്‍പിടിക്കാന്‍ അവകാശമുണ്ട്, അവരുടെ സംരക്ഷണവും കടല്‍ സുരക്ഷയും ഉറപ്പുവരുത്തേണ്ടത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും ചുമതലയാണ്, വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം

കഴിഞ്ഞ കുറെ നാളുകളായി കേരള കടലില്‍മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും കപ്പലിടിച്ച്അപകടം വരുത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍, കേരളസ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാക്‌സണ്‍പൊള്ളയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികള്‍ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഇന്ത്യന്‍കടലില്‍ മീന്‍പിടിക്കാനായുള്ള അവകാശമുണ്ട്. അവരുടെ സംരക്ഷണവും കടല്‍ സുരക്ഷയും ഉറപ്പുവരുത്തേണ്ടത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്റിന്റ്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും ചുമതലയാണ്. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെമേല്‍നടപടി കൈക്കൊള്ളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം
നിരധിമത്സ്യതൊഴിലാളികള്‍ അപകടത്തില്‍ മരണപ്പെടുകയും ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ കടലിലെ ഇന്നസെന്റ്പാസ്സേജിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ മാത്രമേഅവകാശമുള്ളൂ. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും കണ്ടാല്‍ കപ്പലുകള്‍ ഒഴിഞ്ഞുപോകണമെന്നത് അന്താരാഷ്ട്ര കടല്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കടല്‍ നിയമങ്ങള്‍പാലിക്കാതെയാണ് വിദേശത്തെയും സ്വദേശത്തെയും കപ്പലുകള്‍അറേബ്യന്‍ കടലിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിന്റെ വീഴ്ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ മുനമ്പം ബോട്ടപകടം.
ഇതുവഴി കടന്നുപോകുന്ന എല്ലാ കപ്പലുകളുംഅവരുടെ സഞ്ചാരപഥവും യാത്രാവിവരങ്ങളും പോര്‍ട്ട് ട്രസ്റ്റിനെ അറിയിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ആരാണ് വീഴ്ച്ച വരുത്തിയതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ബോട്ടപകടത്തില്‍ മരണമടഞ്ഞമത്സ്യ തൊഴിലാളികളുടെ കുടുമ്പങ്ങളെയും ബോട്ട് നഷ്ട്ടപ്പെട്ടകുടുമ്പത്തെയും സഹായിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍അടിയന്തിര നടപടി കൈക്കൊള്ളണം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നപശ്ചാത്തലത്തില്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ വിഷയംപാര്‍ലമെന്റില്‍ ഉന്നയിക്കുവാന്‍ കേരളത്തിലെ എം.പിമാര്‍ തയ്യാറാകണം.
ബോട്ടിനെ ഇടിച്ച കപ്പലിനെ പിടിച്ചുകെട്ടാന്‍ ഊര്‍ജ്ജിതമായ നടപടിയാണ് ഉടനെ വേണ്ടത്. കപ്പലിനെ പിടിച്ചെടുത്താല്‍ കൊലക്കുറ്റത്തിന് കേസ്സെടുക്കുകയും വിചാരണ തീരുന്നതുവരെ കപ്പലിനെയോജീവനക്കാരെയോ ഇവിടെനിന്നും മോചിപ്പിക്കാന്‍ അവസരംനല്‍കുകയുമരുത്. ഇതിനുമുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ മൃദുലസമീപനമാണ് നമ്മുടെ സര്‍ക്കാരുകള്‍ കൈക്കൊണ്ടത്. നമ്മുടെ കടലില്‍ഇത്തത്തില്‍ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായ നടപടി കൈക്കൊള്ളണമെന്ന്‌നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍, കേരളസ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാക്‌സണ്‍പൊള്ളയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























