ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; നേതാക്കള്‍ക്കിടയില്‍ ധാരണയായതായി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുമ്പോൾ ചുമതല ജയരാജന് നൽകിയേക്കും

ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നു. നേതാക്കള്‍ക്കിടയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരും.
തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫിന് മുന്‍പ് സിപിഐയുമായി സിപിഎം ചര്‍ച്ച നടത്തും. ചില നേതാക്കള്‍ക്കുനേരെ പാര്‍ട്ടിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനം ഉണ്ടാകുന്ന സാഹചര്യത്തില്‍ വകുപ്പ് മാറ്റങ്ങളടക്കം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിൽ മുൻപ് മന്ത്രിസഭയിലെ രണ്ടാമനും പിണറായി വിജയൻറെ വിശ്വസ്തനുമായ ജയരാജനെ മുഖ്യമന്ത്രിയുടെ ചുമതല ഏൽപ്പിക്കാനാണ് ഈ മന്ത്രിസഭാ പുനർസംഘടനയെന്നും സൂചനയുണ്ട് .
ബന്ധുനിയമനക്കേസില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി. ജയരാജന്‍ കേസില്‍ കുറ്റവിമുക്തനായതോടെ തിരിച്ചുവരുമെന്ന സൂചനകള്‍ ശക്തമായിരുന്നു. എ.കെ. ശശീന്ദ്രന് ലഭിച്ച ഇളവ് ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























