എം.സി റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയില്‍പെട്ട് ലോറി ക്ലീനര്‍ക്ക് ദാരുണാന്ത്യം

എം.സി റോഡില്‍ ആറാട്ട് കടവ് ജംങ്ഷനില്‍ ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറി ക്ലീനര്‍ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തില്‍ എ.അജ്മല്‍ (24) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരന്‍ കല്ലിശ്ശേരി ചാലയില്‍ മുരളീധരന്‍, കാര്‍ ഡ്രൈവര്‍ തിരുവല്ല പൈനുംമൂട്ടില്‍ വര്‍ഗീസ് മാത്യു (54) എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു.
ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ലോറി മുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയില്‍ ക്ലീനര്‍ അകപ്പെടുകയും ചെയ്തു. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ മറിഞ്ഞു കിടന്ന ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനെ തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തി അജ്മലിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























