അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗവര്‍ണറും ആദരാഞ്ജലി അര്‍പ്പിച്ചു

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ പി.സദാശിവവും ആദരാഞ്ജലി അര്‍പ്പിച്ചു. ചെന്നൈയിലെ രാജാജി ഹാളില്‍ എത്തിയാണ് മൂവരും അന്തിമോപചാരം അര്‍പ്പിച്ചത്. വിലാപയാത്ര തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ഇവര്‍ ചെന്നൈയിലെത്തിയത്. മൂവരും ഒരു വാഹനത്തിലാണ് രാജാജി ഹാളിലേക്ക് എത്തിയത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും മകളും എംപിയുമായ കവിതയും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, തമിഴ്നാട് പിസിസി അധ്യക്ഷന്‍ എസ്.തിരുനാവുക്കര്‍സര്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, വീരപ്പ മൊയ്ലി, കെ.വി.തങ്കബാലു തുടങ്ങിയവരും ചെന്നൈയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























