സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം 23 ആയി, മലപ്പുറം നിലമ്പൂരില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് കനത്തമഴയില്‍ മരണം 23 ആയി. മലപ്പുറം നിലമ്പൂരില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് സുബ്രഹ്മണ്യന്റെ ഭാര്യയയും മക്കളും ബന്ധുവുമുള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവിടെ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 540 പേരാണ് കഴയുന്നത്.പലയിടത്തും കനത്ത മഴ തുടരുകയാണ്. ഇടുക്കിയില്‍ ശക്തമായ മഴപെയ്യുന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളാണ് ഉയര്‍ത്തിയത്.
ഇടുക്കി മുണ്ടന്‍മുടിയിലും വയനാട് പൊഴുതനയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കിയില്‍ വന്‍ കൃഷിനാശമുണ്ടയി. ചില ജില്ലകളില്‍ മഴക്ക് കുറവുണ്ടെങ്കിലും വെള്ളക്കെട്ട് താഴ്ന്നിട്ടില്ല. വ്യാഴാഴ്ച ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നും തുടരുകയാണ്. കോഴിക്കോട് ഒരാള്‍ മരിച്ച കണ്ണപ്പന്‍ കുണ്ടില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാറക്കല്ലും മണ്ണും വീണ് പുഴ വഴിമാറി ഒഴുകിയാണ് ഇവിടെ വെള്ളം കയറിയത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 49 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























