ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ശബരിമല സ്വര്‍ണപ്പാളികേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലകശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്ത സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവര്‍ദ്ധന്‍ എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് സൂചന. ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവ!ര്‍ദ്ധനന് കൊടുത്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha


























