ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് സംശയം. ബോര്‍ഡ് മെമ്പര്‍മാരായിരുന്ന വിജയകുമാര്‍, ശങ്കര്‍ദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതിയക്ക് ആശ്ചര്യം. കേസ് സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.
പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്. വിജയകുമാറിനെയും ശങ്കരദാസിനെയും പ്രതി ചേര്‍ക്കാത്തതിലും കോടതിയുടെ ചോദ്യം. വന്‍ തോക്കുകള്‍ ഒഴിവാക്കപെടരുത് എന്ന് കോടതി. ഡിസംബര്‍ 5 ന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ല. മെല്ലപോക്കില്‍ സംശയം പ്രകടിപ്പിച്ച് ഹൈകോടതി. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ടു നിന്നും. സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കവ!ര്‍ച്ചാകേസുകളിലെ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു , ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha


























