ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസം മാത്രം... കണ്ണീരടക്കാനാവാതെ ഒരു ഗ്രാമം

ചിങ്ങത്തില്‍ മകന്റെ വിവാഹത്തിനു പന്തലൊരുക്കാനിരുന്ന വീട് കണ്‍മുന്നില്‍ തകര്‍ന്നുവീഴുന്ന കാഴ്ച അമ്മിണിയുടെ മാത്രമല്ല, നാട്ടുകാരുടെയും കണ്ണുകള്‍ ഈറനണിയിച്ചു. ഒന്നരവര്‍ഷം മുന്‍പാണ് കണ്ണൂര്‍ എടപ്പുഴ റോഡരികില്‍ ഒറ്റപ്പനാല്‍ മോഹനന്‍ ഇരുനില വീട് പൂര്‍ത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജന്‍ രവീന്ദ്രന്റെ വീടും നോക്കി നില്‍ക്കെ തകര്‍ന്നുവീണു. 26 സെന്റിലാണ് മോഹനന്റെയും രവീന്ദ്രന്റെയും വീടുകള്‍ നിന്നിരുന്നത്.
കഴിഞ്ഞ ദിവസം ചെറുതായി മണ്ണിടിയുന്നതു കണ്ടിരുന്നു. രാത്രിയും മഴ തുടര്‍ന്നതോടെ ഇരുകുടുംബങ്ങളും അവിടെനിന്നും മാറിയിരുന്നു . ഇന്നലെ രാവിലെ തിരിച്ചെത്തിയെങ്കിലും മണ്ണിടിച്ചില്‍ ശക്തമായതിനെത്തുടര്‍ന്ന് കയ്യില്‍ക്കിട്ടിയ സാധനങ്ങള്‍ മാത്രമെടുത്തു വീടിനു പുറത്തെത്തി. അപ്പോഴേക്കും മോഹനന്റെ വീടിന്റെ പിന്നിലൂടെ ചെളിവെള്ളം ഇരച്ചുകയറിയിരുന്നു.
വീടിനു പിന്നിലെ മരങ്ങള്‍ മറിഞ്ഞു വീഴുന്നതും മണ്ണു വന്നുവീണ് വീടിനെ നിരക്കിനീക്കിക്കൊണ്ടുവരുന്നതും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളും നോക്കിനില്‍ക്കെ ഉച്ചയോടെ വീടുകള്‍ രണ്ടും നിലംപൊത്തി. ഇവരുടെ പണിസ്ഥലവും ഇവിടെ തന്നെയായിരുന്നു അതും മണ്ണിനടിയിലായി.
https://www.facebook.com/Malayalivartha
























