മഴക്കെടുതികള്‍ വിലയിരുത്താനായി കേരളത്തിലെത്തിയ കേന്ദ്ര സംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി

മഴക്കെടുതികള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. സന്ദര്‍ഭോചിതമായാണ് കേന്ദ്രസംഘം എത്തിയിരിക്കുന്നത്. ജൂണ്‍ രണ്ടാംവാരമുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളും വിലയിരുത്താനാണ് സംഘം കേരളത്തിലെത്തിയത്.
എന്നാല്‍ സ്ഥിതി അതിനേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.24 മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പല ജില്ലകളിലും കനത്തമഴ തുടരുകയാണ്. മഴക്കെടുതികള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നരുക്കങ്ങള്‍ നടത്തിയിരുന്നു. അപ്രതീക്ഷിതമായി വീണ്ടും ദുരന്തങ്ങള്‍ ഉണ്ടായിരിക്കുകയാണ്. മഴ ദുരന്തം വിതച്ച നാലു ജില്ലകളില്‍ സേനാ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.
പരിസരപ്രദേശങ്ങളിലും ആലുവയിലും ജലനിരപ്പുയരുന്നത് തടയാന്‍ ഇടമലയാറില്‍ നിന്നുള്ള ഒഴുക്ക് കുറച്ചിട്ടുണ്ട്. ഇടമലയാറില്‍ നീരൊഴുക്ക് സാധാരണ നിലയിലായാല്‍ അതിന്റെ ഷട്ടറുകള്‍ അടക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























