ഇതരസംസ്ഥാനതൊഴിലാളികളെ രേഖയില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനൊരുങ്ങി പോലീസ്

ഇതരസംസ്ഥാന തൊഴിലാളികളെ രേഖയില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനൊരുങ്ങി പൊലീസ്. തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് എക്‌സൈസും. ഈയിടെയുണ്ടായ കൊലപാതകത്തിലടക്കം ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ സാഹചര്യത്തിലാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുന്നത്.
ലഹരിവസ്തു വില്‍പനയില്‍ ചില ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന വിലയിരുത്തലില്‍, ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കണമെന്നും എക്‌സൈസ് ശിപാര്‍ശ ചെയ്തു. തൊഴിലാളികളെ രേഖയില്ലാതെ പാര്‍പ്പിക്കുന്ന കെട്ടിട, തൊഴില്‍ ഉടമകള്‍ക്കും ഏജന്റുമാര്‍ക്കും എതിരെയാകും കേസ്. ഒന്നരലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന പെരുമ്പാവൂര്‍ മേഖലയില്‍ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടായെന്ന് കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇവിടെ 4550 ലധികം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതാണെന്നാണ് പൊലീസ് കണക്ക്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ക്രിമിനല്‍ സ്വഭാവമുള്ള ചിലര്‍ തൊഴിലിനെന്ന പേരില്‍ സംസ്ഥാനത്തെത്തി കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍.
ട്രെയിന്‍ വഴിയുള്ള ലഹരികടത്ത് തടയാന്‍ റെയില്‍വേയില്‍ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം രൂപവത്കരിക്കണമെന്ന ശിപാര്‍ശ ഡി.ജി.പി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























