ഐതിഹ്യപ്പെരുമയുള്ള ആലുവ മണപ്പുറത്ത് നാളെ നടക്കുന്ന ബലിതർപ്പണത്തിന് മാറ്റമുണ്ടാകില്ല

പെരിയാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും കർക്കിടക അമാവാസിയായ നാളെ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണത്തിന് മാറ്റമുണ്ടാകില്ല. ബലിതർപ്പണത്തിനായി റോഡിന്റെ ഇരുവശങ്ങളും ബലിത്തറകൾ സജ്ജീകരിക്കും എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഐതിഹ്യപ്പെരുമയുള്ള ആലുവ മണപ്പുറത്താണ് ഏറ്റവുമധികം ആളുകൾ ബലിതർപ്പണത്തിന് എത്തുന്നത് അതുകൊണ്ട് തന്നെ ബലിതർപ്പണത്തിന് മാറ്റമുണ്ടാകില്ല.
തർപ്പണത്തിന്റെ ഭാഗമായി പുഴയിൽ മുങ്ങിനിവരുന്നതിനു തടസം ഉണ്ടാകും. തോട്ടയ്ക്കാട്ടുകര– മണപ്പുറം റോഡിന്റെ ഇരുവശത്തുമായി ദേവസ്വം ബോർഡ് അൻപതോളം ബലിത്തറകൾ സജ്ജീകരിക്കും. മണപ്പുറത്തു നേരത്തേ ബലിത്തറകൾ ലേലം ചെയ്തവർക്ക് ഇവിടെ കർമങ്ങൾ നടത്താൻ അനുമതി നൽകും.
മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയ്ക്കു മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിലഹവന നമസ്കാരവും മറ്റും ആരംഭിക്കും. ഇത്തവണ ബലിതർപ്പണത്തിനു തടസ്സമുണ്ടാകാത്ത വിധത്തിൽ പെരിയാറ്റിലെ ജലനിരപ്പ് ക്രമീകരിക്കണമെന്നു ദേവസ്വം ബോർഡ് കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ , അണക്കെട്ടുകൾ നിറഞ്ഞതോടെ അതിന് സാധിക്കാതായി.
https://www.facebook.com/Malayalivartha
























