പെരിയാർ നിറഞ്ഞൊഴുകുന്നു... സെൽഫി ഭ്രമത്തിൽ അതിര് കടന്ന് ജനങ്ങൾ; പൊറുതിമുട്ടി 'കര്‍ട്ടന്‍ പദ്ധതി' ആവിഷ്‌കരിച്ച ട്രാഫിക് പോലീസ്

സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടി ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിട്ടു. ദൃശ്യം കാണാന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പുഴയിലേക്ക് പോകുന്നത് അപകടത്തിന് കാരണമാകും എന്നതുകൊണ്ട് കൂടിയാണ് 'കര്‍ട്ടന്‍ പദ്ധതി' ആവിഷ്‌കരിച്ചതെന്ന് എഎസ്‌ഐ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. അപകട സാധ്യത മുന്നില്‍ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടിയിരുന്നു.
കാഴ്ച കാണാന്‍ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും കുത്തിയൊഴുകുന്ന പുഴ ചേര്‍ത്ത് ഫോട്ടോയെടുക്കാനുമൊക്കെ ആളുകളുടെ തിരക്കായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പാലത്തിന്റെ തൂണുകളില്‍ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്ച മറയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























