സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് ; മന്ത്രിസഭ പുനഃസംഘടന അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യും

ഇ.പി. ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചുവരവ് നടത്താൻ ഒരുങ്ങിനിൽക്കെ ഇത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. യോഗത്തിൽ മന്ത്രിസഭ പുനഃസംഘടന അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യും.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് പുറത്ത് പോയ ഇ.പി. ജയരാജന്റെ തിരിച്ചുവരവ് ചർച്ചയായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഇതുമായി ബന്ധപ്പെട്ട് രംഗത്ത് വന്നിരുന്നു. പുനഃപ്രവേശനം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഇന്ന് നിർണായക യോഗം ചേരുന്നത്. രാവിലെ സിപിഎം സെക്രട്ടറിയേറ്റ് യോഗവും ഉച്ചതിരിഞ്ഞ് സംസ്ഥാന സമിതി യോഗവും ചേരും. സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാനും വിവിധ വകുപ്പുകളിൽ മാറ്റം വരാനും സാധ്യത ഉണ്ട്. ഇതെല്ലാം സംബന്ധിച്ച് തീരുമാനങ്ങൾ ഇന്ന് ചർച്ചചെയ്യും.
മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും മുമ്പ് ജയരാജന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും സംസ്ഥാനസമിതി അടിയന്തരമായി വിളിച്ചതാണ്. അതേസമയം കേന്ദ്രനേതൃത്വത്തിന് അനുകൂല നിലപാടാണ് ജയരാജന്റെ തിരിച്ചുവരവില്‍ ഉള്ളത്.
https://www.facebook.com/Malayalivartha
























