കാലവര്‍ഷക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ തുടരും. ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിടുകയാണ്.
പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ &ിയുെ;ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാന്‍ സാധ്യത മുന്നില്‍ കണ്ട് ഇടുക്കി മലയോരമേഖലയില്‍ വിനോദ സഞ്ചാരവും ചരക്കു വാഹനവും നിരോധിച്ചിരിക്കുകയാണ്. ഇനിയൊരുത്തരവുണ്ടാകും വരെ ഇവിടെക്ക് വിനോദ സഞ്ചാരികളേയോ ചരക്ക ാഹനങ്ങളെയോ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മൂന്നാറില്‍ പള്ളിവാസലില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വിദേശികള്‍ അടക്കം 50ല്‍ അധികം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. പള്ളിവാസലിന് സമീപം പ്ലം ചൂടി റിസോര്‍ട്ടിന് സമീപത്താണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ കനത്തമഴ തുടരുകയാണ്.
https://www.facebook.com/Malayalivartha
























