ഓപ്പറേഷൻ മാജിക് ഹണ്ട് ; സംസ്ഥാനത്ത് വിലസുന്ന വ്യാജ ഡോക്ടർമാരെ പിടികൂടാൻ പദ്ധതിയുമായി സർക്കാർ

ഓരോ പനിക്കാലം എത്തുമ്പോളും നിരവധി വ്യാജ ഡോക്ടർമാർ ഉയർന്ന് വരാറുണ്ട്. പനിയിൽനിന്നെല്ലാം അത്ഭുതകരമായ രീതിയിലാണ് ഇത്തരക്കാർ മോചനം വാഗ്‌ദാനം ചെയ്യുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് വിലസുന്ന വ്യാജ ഡോക്ടർമാരെ പിടികൂടാൻ സർക്കാർ തീരുമാനം. ഇതിനുവേണ്ടി പ്രത്യേക പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചു. ഓപ്പറേഷൻ മാജിക് ഹണ്ട് എന്നാണ് വ്യാജ ചികിത്സകരെയും അത്ഭുത ചികിത്സകരെയും പിടികൂടാനുള്ള സർക്കാരിന്റെ പുതിയ പദ്ധതിയുടെ പേര്. ഇതിന് വേണ്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹായവും സർക്കാർ തേടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിപേരാണ് ഇത്തരത്തിൽ വ്യാജ ചികിത്സ തട്ടിപ്പ് നടത്തുന്നത്. നേരത്തെ അക്വേ പഞ്ചർ ചികിത്സയുടെ ഭാഗമായി ഒരു യുവാവ് മരിച്ചത് ഏറെ വിവാദമായിരുന്നു. മലബാർ മേഖലകളിലാണ് ഏറ്റവും കൂടുതൽ വ്യാജ ക്ലിനിക്കുകൾ നടക്കുന്നത്. അക്വേ പഞ്ചർ, രക്തചികിത്സ എന്നിവ തുടങ്ങി കേട്ടുകേൾവിപോലും ഇല്ലാത്ത നിരവധി ചികിത്സ രീതികളാണ് പ്രചാരത്തിൽ ഉള്ളത്.
വ്യാജ ചികിത്സയുടെ അനന്തര ഫലം അനുഭവിച്ച നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതുകൊണ്ടുതന്നെയാണ് ഓപ്പറേഷൻ മാജിക് ഹണ്ട് എന്ന പേരിൽ ഇത്തരത്തിലുള്ള വ്യാജ ഡോക്ടർമാരെ പിടിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























