30 കോടി ചെലവിട്ട് സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്താന്‍ പോകുന്ന ഓണാഘോഷം മാറ്റിവയ്ക്കണം, ആ ഫണ്ട് ദുരിത മേഖലയ്ക്ക് നല്‍കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു

സംസ്ഥാനം നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിലയ്ക്കാത്ത മഴ കാരണം വളരെ അസാധാരണമായ സഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇതിനെ നേരിടാന്‍ എല്ലാ യു ഡി എഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളെ സഹായിക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, യു ഡി എഫ് എം.എല്‍.എമാര്‍ മറ്റു ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് നേരിടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്ന് ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. സന്നദ്ധ സംഘടനകള്‍ സമൂഹ്യ പ്രവര്‍ത്തകര്‍ എല്ലാവരും ഇതിനായി രംഗത്തിറങ്ങണം.
പ്രളയക്കെടുത്തി ഉണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍സൈന്യത്തെയും കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിക്കണം.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാവുകയും, കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കുകയും വേണം. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സഹായം നല്‍കണം. കേന്ദ്രത്തില്‍ നിന്ന് സാധാരണയായി കിട്ടുന്ന സഹായം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. അതല്ലാതെ കൂടതല്‍ സഹായം പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവര്‍ ഇടപെട്ട് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഇന്ന് വൈകുന്നേരം കൊച്ചിയിലേയും ഇടുക്കിയിലേയും എത്താന്‍ കഴിയുന്ന ദുരിതബാധിത മേഘലകള്‍ സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha
























