ഇടുക്കിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു, സെക്കന്റില്‍ 700 ഘന മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്ത് വിടുന്നത്, അതിലും കൂടുതല്‍ വെള്ളം ഡാമില്‍ ഒഴുകിയെത്തുന്നു... അതിനാല്‍ കൂടുതല്‍ വെള്ളം തുറന്ന് വിടേണ്ടിവരും, പൊതുപരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഓഫീസില്‍ തുടരും, സഹായവുമായി പ്രധാനമന്ത്രി വിളിച്ചു

ഇടുക്കി ഡാമില്‍ നിന്ന് നിലവിലുള്ളതിനേക്കാളും മൂന്നിരിട്ടിയിലധികം വെള്ളം തുറന്ന് വിടേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ പ്രവര്‍ത്തന യോഗം വിലയിരുത്തി. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരും. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ സെക്കന്‍ഡില്‍ 300 ഘന മീറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. തുറന്ന് വിടുന്നതിലും കൂടുതല്‍ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അതിനാല്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഡാമിന്റെ നാല്‍പ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ ഷട്ടറുകളും തുറക്കുന്നത്. സെക്കന്‍ഡില്‍ 700 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം കെ.എസ്.ഇ.ബി, ഡാം സുരക്ഷാ അതോറിട്ടി എന്നിവരും സ്ഥിതിഗതികള്‍ വിലയിരുത്തി.
കര, വ്യോമ, നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ പ്രവര്‍ത്തന യോഗം യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മറ്റാള്‍ വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അദ്ദേഹം തലസ്ഥാനത്തുണ്ടാകും.
സംസ്ഥാനം നേരിടുന്ന ഗുരുതരമായവെള്ളപ്പൊക്ക സ്ഥിതിഗതികളെസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായിവിജയനുമായി ടെലിഫോണില്‍ സംസാരിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഈ ദുരന്തം നേരിടുന്നതില്‍ കേരളത്തിലെ ജനങ്ങളോടൊപ്പം ഞങ്ങള്‍ തോളോട്‌തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























