പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ് ; സംസ്ഥാനം വലിയ മഴക്കെടുതിയെ നേരിടുമ്പോൾ ബിജെപി പ്രവർത്തകർ കയ്യുംകെട്ടി നോക്കി നിൽക്കരുതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി . ശ്രീധരൻ പിള്ള

സംസ്ഥാനം വലിയ മഴക്കെടുതിയെ നേരിടുമ്പോൾ ബിജെപി പ്രവർത്തകർ കയ്യുംകെട്ടി നോക്കി നിൽക്കരുതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി . ശ്രീധരൻ പിള്ള. എല്ലാ ബിജെപി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിർത്താതെ പെയ്യുന്നമഴ ഒരുപോലെ ജനങ്ങളെയും സർക്കാരിനെയും വലയ്ക്കുകയാണ്. ജന ജീവിതം പലയിടത്തും ദുസ്സഹമായി. രക്ഷാപ്രവർത്തനത്തിനായി സൈന്യം അടക്കം രംഗത്ത് ഉണ്ട്. സംസ്ഥാനത്ത് ഉണ്ടായ ദുരിതത്തെ നേരിടാൻ വേണ്ടി എൽ ബിജെപി
അനുഭാവികളും സഹായവുമായി എത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി . ശ്രീധരൻ പിള്ള പറഞ്ഞു. കേരളം നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തെ നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണം. ദുരന്ത മുഖത്ത് സർക്കാർ ഏജൻസികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാകണം. പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ഇപ്പോൾ ആവശ്യമാണ്. ഇവ സമാഹരിക്കാൻ പ്രവർത്തകര്‍ മുന്നിട്ടിറങ്ങണം.
ശാരീരികമായി സഹായം ചെയ്യാൻ സാധിക്കുന്നവർ സേവാഭാരതി പ്രവർത്തകരോട് ചേര്‍ന്ന് പ്രവർത്തിക്കണം. കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമാണ്. കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ദില്ലിയിൽ ചർച്ച നടത്തിയിട്ടുണ്ട്. അനുഭാവപൂർവ്വം ഇക്കാര്യം പരിണിക്കുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























