മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് ; എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നൽകും ;കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമവും ; കർക്കിടകം മാറാൻ കാത്തിരുന്നു എന്ന വിമർശനം ഒഴിവാക്കി സത്യപ്രതിജ്ഞ ആഗസ്റ്റ് 14 ന്

സി.പി.എം നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.പി. ജയരാജൻ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും. ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്.
നിലവിൽ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നൽകും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും. സത്യപ്രതിജ്ഞ ആഗസ്റ്റ് 14 ന്. കർക്കിടകം മാറാൻ കാത്തിരുന്നു എന്ന വിമർശനം ഒഴിവാക്കാനാണ് പാതിനാലിന് സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























