ദുരൂഹതയേറുന്നു... കാലിന് പിന്നാലെ കുഞ്ചിത്തണ്ണിയില്‍ നിന്നും വീണ്ടും സ്ത്രീയുടെ ഉടല്‍; കൈപ്പത്തികളും കാലുകളും ഉള്‍പ്പെടെയുളള ഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ ശരീരാവശിഷ്ടത്തിന് പിന്നാലെ അന്വേഷണ സംഘം

ഇന്നലെയാണ് ഉച്ചയോടെ മുതിരപ്പുഴയാറിലെ മഴവെള്ളപ്പാച്ചലില്‍ ശരീരഭാഗം ഒഴുകി നടക്കുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍ കണ്ട്ത്. മനുഷ്യ ശരീരമാണെന്ന് സംശയം തോന്നിയ പിന്നീലെ ഇവര്‍ തോട്ടിയും കയറും ഉപയോഗിച്ച് ശരീരം കരയ്ക്കേക്ക് അടുപ്പിച്ചു. അഴുകി ജീര്‍ണിച്ച നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. കൈപ്പത്തികള്‍ രണ്ടും അരയ്ക്ക് താഴേക്ക് കാലുകള്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു ശരീരം.
ഉടന്‍ തന്നെ ഇവര്‍ രാജാക്കാട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ പിഡി അനൂപിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ശരീരഭാഗങ്ങള്‍ പരിഷശോധിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യന്‍റെ കാല്‍ ലഭിച്ചത്. വെട്ടിമാറ്റിയ നിലയിലായിരുന്നു കാല്‍. ഇതോടെ മറ്റ് ശരീരഭാഗങ്ങള്‍ പുഴയ്ക്ക് സമീപമുണ്ടാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധിച്ച് നോക്കിയെങ്കിലും ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കാല്‍ മാത്രം ലഭിച്ചതോടെ പോലീസ് ആശങ്കയിലായി. കാല്‍ മാത്രം വെച്ച് ആരുടേതെന്ന് കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി ശാസ്ത്രീയ പരിശോധന ആവശ്യമായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതോടെ കഴിഞ്ഞ മാസം കുഞ്ചിത്തണ്ണിയില്‍ നിന്നും ലഭിച്ച ശരീരവാശിഷ്ടങ്ങളും മുതിരപ്പുഴയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളും ഒരാളുടേതാണോയെന്ന സംശയമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























