ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു; ബിഷപ്പ് ഹൗസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്; എന്നാല്‍ പൊലീസ് പറയുന്നു എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസില്‍ എത്തിയത് രാത്രി 7.15ന്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നു. കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘം എത്തുന്നതിന് മുമ്പെ ബിഷപ്പ് ചണ്ഡീഗഢിലേക്ക് പോയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷം ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ്‌സ് ഹൗസില്‍ തിരിച്ചെത്തി. രാത്രിയോടെയാണ് അന്വേഷണ സംഘത്തിന് അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ കഴിഞ്ഞത്.
അതിനിടെ ചണ്ഡീഗഢില്‍നിന്ന് തിരിച്ചെത്തിയ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ വിശ്വാസികളില്‍ ചിലര്‍ കൈയേറ്റം ചെയ്യുകയും ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് ബിഷപ്പ്‌സ് ഹൗസില്‍ ഉണ്ടായിരിക്കുന്നത്. പോലീസിനോട് ഇന്ന് സഹകരിക്കുമെന്ന് അറിയിച്ചിരുന്ന ബിഷപ്പ് പോലീസെത്തിയപ്പോള്‍ അവരോട് കാത്തിരിക്കാന്‍ പറഞ്ഞുകൊണ്ട് ചണ്ഡീഗഢിലേക്ക് പോയി.
ഇന്ന് ഉച്ചതിരിഞ്ഞ് ബിഷപ്പിനെ ചോദ്യം ചെയ്ത് തുടങ്ങിയെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്റെ വാഹനമെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് ബിഷപ്പ് ഹൗസില്‍ അരങ്ങേറിയത്. അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറാമാന്‍ മനു സിദ്ധാര്‍ത്ഥ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയും തകര്‍ന്നു. ഇതെല്ലാം നടക്കുമ്പോള്‍ പഞ്ചാബ് പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് പൊലീസ് ഇടപെട്ടില്ല. ഇപ്പോഴും ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിനുള്ളില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
ദിവസങ്ങളായി കേരള പൊലീസിന്റെ പ്രത്യേക സംഘം ജലന്ധറില്‍ തമ്പടിച്ചിരിക്കുകയാണ്. വൈദികരില്‍ നിന്നടക്കം സംഘം മൊഴി എടുക്കുകയും ചെയ്തു. ബിഷപ്പിനെതിരായ മൊഴികളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇടയനൊപ്പം ഒരു ദിവസം എന്ന പേരില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തെക്കുറിച്ച് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിരുന്നതായി വൈദികര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്വേഷണം വൈകുന്നുവെന്ന് കാട്ടി ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സത്യവാങ്മൂലം.
https://www.facebook.com/Malayalivartha
























