നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു

സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നില്‍ക്കേ നിയുക്ത പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം പ്രസാദ് നാരായണന്‍ (59) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 30 വര്‍ഷമായി പഞ്ചായത്തംഗമായിരുന്നു. കോണ്‍ഗ്രസ് അംഗമാണ് പ്രസാദ് നാരായണന്‍. ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചിട്ടുണ്ട്.
മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നാണ് ഇത്തവണ അദ്ദേഹം മികച്ച വിജയം കൈവരിച്ചത്. മീനടം പഞ്ചായത്തില്‍ നിന്ന് ഇത് ഏഴാം തവണയായിരുന്നു പ്രസാദ് നാരായണന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ആറ് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ച അദ്ദേഹം നാട്ടുകാര്‍ക്കിടയില്‍ അത്രമേല്‍ ഇഷ്ടമുള്ള നേതാവായിരുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം വാര്‍ഡിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
https://www.facebook.com/Malayalivartha
























