കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ രണ്ടിടത്ത് മണ്ണിടിച്ചില്‍; മണ്ണിടിച്ചില്‍ ഉണ്ടായത് ഉരുപ്പുംകുറ്റി ഏഴാംകടവ് മേഖലയില്‍; വനത്തിനുള്ളില്‍ ഉണ്ടായ മണ്ണിടിച്ചിലായതിനാല്‍ ആളപായമില്ല

കണ്ണൂരിലെ അയ്യന്‍കുന്ന് പഞ്ചായത്തില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. ഉരുപ്പുംകുറ്റി ഏഴാംകടവ് മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മലയോരമേഖലയാണിത്. വനത്തിനുള്ളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ തുടരുന്നതുകൊണ്ടുതന്നെ നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന രണ്ട് താത്കാലിക പാലങ്ങള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഏഴാംകടവ് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. 20ലധികം കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ കഴിയുന്നത്.
വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുകയാണ്. മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടല്‍ ഉണ്ടായി!. നിലമ്പൂര്‍ ആഢ്യന്‍പാറയിലും മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്. മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ എലിവാലിന് സമീപമുള്ള പ്രദേശമാണ് ആനക്കല്ല്. ജനവാസമേഖലയല്ലാത്തതിനാല്‍ ആളപായമില്ല. ഉരുള്‍പൊട്ടിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. നാല് ദിവസം മുന്‍പ് ഒന്നരമീറ്ററില്‍ നിന്ന് 3 സെന്റീമീറ്ററിലേക്ക് താഴ്ത്തിയ ഷട്ടര്‍ ഇന്ന് രാവിലെയോടെ 30 സെന്റിമീറ്ററായി ഉയര്‍ത്തിയിരുന്നു. ഉരുള്‍പൊട്ടലിന് ശേഷം ഇത് നാല്‍പത്തിയഞ്ച് സെന്റിമീറ്ററാക്കി. മലപ്പുറത്ത് കഴി!ഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപം ആഢ്യന്‍പാറ തെന്‍മലയിലാണ് ഉരുള്‍പൊട്ടിയത്.
https://www.facebook.com/Malayalivartha
























