സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ത്ത് റെയില്‍വേയും യാത്രക്കാരും; ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത് ഒന്‍പത് സ്‌റ്റേഷനുകള്‍

സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേയും യാത്രക്കാരും കൈകോര്‍ക്കുന്നു. കേരളത്തിലെ കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലും പേമാരിയും തളര്‍ത്തിയവര്‍ക്ക് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ സഹായമെത്തിക്കും. ഡിവിഷനിലെ ഒന്‍പത് സ്‌റ്റേഷനുകളില്‍ ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കും.
പുതിയവ മാത്രമാണ് സ്വീകരിക്കുക. കിടക്കവിരി, ലുങ്കികള്‍, ബാത്ത്ടൗവ്വല്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, വാഷിങ്/ബാത്ത് സോപ്പുകള്‍, ആന്റിസെപ്റ്റിക് ലോഷന്‍ മുതലായവയാണു ശേഖരിക്കുന്നത്.
നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍ തുടങ്ങിയ ഒന്‍പതു പ്രധാന സ്‌റ്റേഷനുകളിലെ പാര്‍സല്‍ ഓഫീസുകളില്‍ 24 മണിക്കൂറും ദുരിതാശ്വാസത്തിനായുള്ള അവശ്യ വസ്തുക്കള്‍ സ്വീകരിക്കും. പണം സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9447195124
https://www.facebook.com/Malayalivartha
























