അനധികൃത മണല്‍ക്കടത്തു തടയാന്‍ തഹസില്‍ദാരും സംഘവും... വാഹനം പിന്തുടരുന്നതിനിടെ ജീപ്പിന് പിന്നില്‍ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ മണല്‍ക്കടത്തു മാഫിയയുടെ ശ്രമം; ടിപ്പര്‍ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു

ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. താമരശ്ശേരി സിവില്‍ സ്റ്റേഷനു മുന്‍പില്‍ വച്ചു അനധികൃത മണല്‍ക്കടത്തു തടയാന്‍ തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും സംഘവും മണല്‍മാഫിയയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് ജീപ്പിനു പിന്നില്‍ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്.
കുടുക്കിലുമ്മാരം റോഡിലേക്കു തിരിഞ്ഞ ടിപ്പറിനെ ഓവര്‍ടേക്ക് ചെയ്തു ജീപ്പ് നിര്‍ത്തി തഹസില്‍ദാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴാണു ടിപ്പര്‍ വന്നു ജീപ്പിനു തട്ടിയത്.
സംഭവം ഉണ്ടായ ഉടന്‍ ടിപ്പര്‍ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തഹസില്‍ദാരുടെ ജീപ്പിന്റെ പിന്‍ഭാഗം തകര്‍ന്നു. ടിപ്പര്‍ വരുന്നതു കണ്ടു തഹസില്‍ദാര്‍ ഉള്ളില്‍ കയറിയതുകൊണ്ടു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. മണല്‍ ലോറി പൊലീസ് പിടിച്ചെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























