കൊച്ചിയില്‍ കനത്തമഴയും കാറ്റും...പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി....കൊച്ചിയില്‍ സ്ഥിതി രൂക്ഷം..പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി.സദാശിവവും തമ്മില്‍ നാവികസേനാ ആസ്ഥാനത്തെ ഓഫീസില്‍ ചര്‍ച്ച നടത്തുന്നു

പ്രളയക്കെടുതി വിലയിരുത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി കൊച്ചിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്താന്‍ എത്തിയതായിരുന്നു. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലുണ്ടായിരുന്നു.
കേരളത്തെ ബാധിച്ച പ്രളയം കണ്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഇന്നു രാവിലെ 6.50ന് രാജ്ഭവനില്‍ നിന്ന് പുറപ്പെടുന്ന അദ്ദേഹം 7.30ന് കൊച്ചിയിലെത്തി. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് ആലപ്പുഴയിലോ കൊച്ചിയിലോ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരുടെ ജീവനെടുത്ത് ദിവസങ്ങളായി തുടരുന്ന പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അടക്കമുള്ള ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിര്‍ണായകമായ വ്യോമനിരീക്ഷണം റദ്ദാക്കിയിരിക്കുന്നത്. കൊച്ചി നാവിക ആസ്ഥാനത്ത് തുടരുന്ന പ്രധാനമന്ത്രി കാലാവസ്ഥ അനുകൂലമായ ശേഷം വ്യോമനിരീക്ഷണം നടത്തുമോ എന്ന വിവരം ലഭ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി.സദാശിവവും തമ്മില്‍ നാവികസേനാ ആസ്ഥാനത്തെ ഓഫീസില്‍ ചര്‍ച്ച നടത്തുകയാണ്. ഇതിനു ശേഷമേ മറ്റ് നടപടികള്‍ അറിയാനാകൂ
https://www.facebook.com/Malayalivartha


























