ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. മഴയും കളിച്ച മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിൽ 246 റണ്‍സാണ് നേടിയത്.
മഴമൂലം 27 ഓവറിൽ 176 റൺസാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചപ്പോൾ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ടീമിന്റെ ക്യാപ്റ്റൻ കൂടിയായ വൈഭവ് 24 പന്തില്‍ 68 റണ്‍സെടുത്തു. പത്ത് സിക്‌സറും ഒരു ഫോറും അടക്കമായിരുന്നു ഇന്നിങ്‌സ്. വൈഭവിനെ കൂടാതെ 20 റൺസ് നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
31 റണ്‍സുമായി വേദാന്ത് ത്രിവേദിയും 48 അഭിഗ്യാന്‍ കുണ്ഡുവുമായിരുന്നു ഇന്ത്യ വിജയം തൊടുമ്പോൾ ക്രീസിൽ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 246 റണ്‍സാണ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha

























