ഏറെ ശ്രദ്ധ നേടാൻ പോകുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്...പല പ്രമുഖ സ്ഥാനാർത്ഥികളും ലക്ഷ്യം വയ്ക്കുന്നതും ഈ മണ്ഡലം തന്നെയാണ്..ത്രികോണ പോരാട്ടം കനക്കും..

ഇത്തവണ ഏറെ ശ്രദ്ധ നേടാൻ പോകുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വട്ടിയൂർക്കാവിലും ത്രികോണ പോരാട്ടം കനക്കും. പല പ്രമുഖ സ്ഥാനാർത്ഥികളും ലക്ഷ്യം വയ്ക്കുന്നതും ഈ മണ്ഡലം തന്നെയാണ് . പലയിടത്തും ഇതിന്റെ പേരിൽ അടിയും തുടങ്ങി . വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ. മേയർ സ്ഥാനം ലഭിക്കാത്ത ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയാക്കാമെന്നായിരുന്നു നേതാക്കളുടെ വഗ്ദാനം.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ താത്പര്യം അറിയിച്ചു.രണ്ടാമത്തെ വാഗ്ദാനവും ലഭിക്കില്ലെന്നു വന്നതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതെന്നാണ് സൂചന. പാലക്കാടാണ് സുരേന്ദ്രനെ പാർട്ടി പരിഗണിക്കാനിരുന്നത്. വട്ടിയൂർക്കാവില്ലെങ്കിൽ ഇത്തവണ മത്സര രംഗത്തേക്കില്ലെന്നാണ് സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. നിരവധി തവണ പാർട്ടിക്കുവേണ്ടി മത്സരിച്ച് വോട്ടുയർത്തിയ നേതാവാണ് സുരേന്ദ്രൻ.
വിജയ സാധ്യതയുള്ള ഒരു മണ്ഡലംതന്നെ വേണമെന്നാണ് നിലപാട്. എന്നാൽ ആർ.ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ താത്പര്യം. സുരേന്ദ്രന്റെ വരവോടെ നേതൃത്വവും വെട്ടിലായി. ശ്രീലേഖയ്ക്ക് മേയർസ്ഥാനം വാഗ്ദാനം ചെയ്തത് ഔദ്യോഗിക പക്ഷമാണ്.അവസാന നിമിഷം രാജേഷിനു വേണ്ടി മുൻ സംസ്ഥാന അധ്യക്ഷൻമാരുടെ ഇപെടലുണ്ടായിരുന്നു.നെടുമങ്ങാട് അല്ലെങ്കിൽ ജില്ലയിലെ മറ്റൊരു മണ്ഡലത്തിൽ ശ്രീലേഖയെ സ്ഥാനാർഥിയാക്കുന്നതും പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നറിയുന്നു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ് നേമവും വട്ടിയൂർക്കാവും. എൽഡിഎഫിനായി സിറ്റിങ് എംഎൽഎ വി.കെ പ്രശാന്ത് തന്നെ രംഗത്തിറങ്ങും. യുഡിഎഫിനായി കെ.മുരളീധരൻ തിരിച്ചെത്തും. ബിജെപിയിൽ നിന്ന് കെ.സുരേന്ദ്രൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം എത്തുന്നതോടെ ചൂടേറിയ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ.വി.കെ പ്രശാന്ത് തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരിക്കെയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം പിടിച്ചെടുത്തത്.
അതുവരെ യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്നു ഈ മണ്ഡലം.കെ.മുരളീധരന്‍ പാര്‍ലമെന്‍റിലേക്ക് പോയതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് വി.കെ പ്രശാന്ത് സീറ്റ് പിടിച്ചെടുത്തത്.തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാനാണ് മുരളീധരന്‍റെ ലക്ഷ്യം. വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാനാണ് മുരളീധരന്‍റെ നീക്കം.അതേസമയം,കോര്‍പറേഷന്‍ മേയര്‍ സ്ഥാനം നിരസിച്ച ആര്‍.ശ്രീലേഖക്ക് വട്ടിയൂര്‍കാവില്‍ സീറ്റ് നല്‍കാമെന്നായിരുന്നു ബിജെപി നല്‍കിയ ഓഫര്‍.
അതിനിടയിലാണ് കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവ് വേണമെന്ന ആവശ്യം ഉന്നയിച്ചത്.വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്നും അല്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്‍റെ നിലപാട്.അതിനിടെ, തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥി പട്ടികയിൽ പ്രാഥമിക ചർച്ച മൂന്ന് മുന്നണികളും ആരംഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഇനി രാഷ്ട്രീയ കേരളം എന്തൊക്കെ കാണാൻ കിടക്കുന്നു .
https://www.facebook.com/Malayalivartha






















