വൈദ്യുതി പോസ്റ്റിന് സമീപത്തെ കമ്പികളില്‍ കുടുങ്ങിയ പക്ഷിയെ രക്ഷിക്കുന്ന യുവാവ്

വൈദ്യുതി ലൈനില്‍ കുടുങ്ങിയ പക്ഷിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ ഇറങ്ങി തിരിച്ച യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുകയാണ്. ക്രെയിനില്‍ തൂങ്ങിക്കിടന്നാണ് യുവാവ് പക്ഷിയെ രക്ഷപ്പെടുത്തുന്നത്. പഞ്ചാബിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് വിസ്മയിപ്പിക്കുന്ന സംഭവം.
ഉയരമുള്ള വൈദ്യുതി പോസ്റ്റിന് സമീപത്തെ കമ്പികളില്‍ പക്ഷി കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവ് രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്നത്. ബഹുനില കെിട്ടടത്തിന്റെ അത്രയും ഉയരമുള്ള ക്രെയിനിന്റെ സഹായത്തോടെ തൂങ്ങിക്കിടന്നാണ് യുവാവ് പക്ഷിയെ രക്ഷപ്പെടുത്തിയത്.
യുവാവിന്റെ സഹാനുഭൂതിയും ധീരതയെയും ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രശംസയുമായി എത്തിയത്. 'മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുന്ന ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു' ഒരാള്‍ കുറിച്ചു. 'വലുപ്പചെറുപ്പമില്ലാതെ ജീവന് വില നല്‍കുന്ന ഈ മനുഷ്യന്‍ വലിയ പാഠമാണ് നല്‍കുന്നത്'. എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























