കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തിനൊപ്പം ചുമയും ഉണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് സോണിയ ചികിത്സയ്ക്ക് എത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഡല്‍ഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവും കാരണമാണ് സോണിയയ്ക്ക് ശ്വാസതടസമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























