Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

42 മണിക്കൂർ മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ; 5 ലക്ഷം നഷ്ടപരിഹാരം വിധിച്ചു, തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാം,സംഭവം കഴിഞ്ഞ വർഷം ജൂലൈയിൽ

05 JANUARY 2026 09:25 PM IST
മലയാളി വാര്‍ത്ത

 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്‍റെ സർവ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്.

നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

 

 

സംഭവം കഴിഞ്ഞ വർഷം ജൂലൈയിൽ
രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറുവരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.

അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു. രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അർഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (2 hours ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (2 hours ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (3 hours ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (3 hours ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (3 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (3 hours ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (4 hours ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (6 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (6 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (7 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (7 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (12 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (12 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (12 hours ago)

Malayali Vartha Recommends