Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഞാൻ മത്സരിക്കില്ല തുറന്നടിച്ച് ചാണ്ടി ഉമ്മൻ ഞെട്ടി സതീശൻ അപ്പോൾ അച്ചു തന്നെ..? വിടാതെ പിടിച്ച് ഷാഫി..പി സി ഇറങ്ങി

06 JANUARY 2026 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

വൈക്കത്ത് കോൺഗ്രസിനു സർപ്രൈസ് സ്ഥാനാർഥി വരുമോ? താരസ്ഥാനാർഥികൾ കോട്ടയത്തേക്ക് എത്തുമോ? നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവം. തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരുക്കം അതേപോലെ തുടരാനാണ് രാഷ്ട്രീയ കക്ഷികൾ താഴേത്തട്ടിൽ നിർദേശം നൽകിയത്. പാർട്ടികൾ സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചർച്ചകൾ സജീവമാണ്.

 

ജില്ലയിലെ ഇപ്പോഴുള്ള എംഎൽഎമാരിൽ സിപിഐയിലെ സി.കെ.ആശ (വൈക്കം) ഒഴികെ എല്ലാവരും മത്സരിക്കാനാണ് സാധ്യത. സിപിഐ രണ്ട് ടേമാണ് ഒരു എംഎൽഎയ്ക്ക് നൽകുന്നത്. ആശ രണ്ടു തവണ പിന്നിട്ടു. ഇനി മത്സരിക്കണമെങ്കിൽ പാർട്ടി പ്രത്യേക അനുമതി നൽകണം. കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടിൽ ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത്.

 

ഇളവു ലഭിച്ചാൽ ആശയ്ക്കു സാധ്യത തെളിയും. ഇല്ലെങ്കിൽ പുതിയ സ്ഥാനാർഥിയെ സിപിഐ രംഗത്തിറക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലും വീണ്ടും മത്സരിക്കണമെന്ന നിലപാടാണ് കോൺഗ്രസിന്. ഇവിടെ മറ്റു സ്ഥാനാർഥികളെ പരിഗണിക്കുന്നില്ല.

സിപിഎമ്മിൽനിന്ന് മന്ത്രി വി.എൻ.വാസവൻ തന്നെയാകും ഏറ്റുമാനൂരിൽ സ്ഥാനാർഥി. വാസവൻ തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്ന് രണ്ടു തവണ എംഎൽഎ ആയിട്ടില്ലാത്തതിനാൽ സിപിഎമ്മിലെ ടേം നിബന്ധന ബാധകമാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് വാസവൻ. കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് തന്നെ മത്സരിക്കും. കേരള കോൺഗ്രസി(എം) ന്റെ സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ മത്സരിക്കാനാണു പാർട്ടി ധാരണ.

കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും ചങ്ങനാശേരിയിൽ ജോബ് മൈക്കിളും തന്നെ സ്ഥാനാർഥികളായേക്കും. പാലാ സീറ്റ് മാണി സി.കാപ്പനു തന്നെ നൽകാനാണ് യുഡിഎഫ് ധാരണ. മാണി സി. കാപ്പൻ തിരഞ്ഞെടുപ്പു കൺവൻഷനുകൾ സംഘടിപ്പിച്ചുതുടങ്ങി. നേതാക്കൾ പരസ്യമായി തള്ളുന്നുണ്ടെങ്കിലും കേരള കോൺഗ്രസ് (എം) യുഡ‍ിഎഫിൽ എത്തിയേക്കാമെന്ന പ്രചാരണം അന്തരീക്ഷത്തിലുണ്ട്. ഇതു ശരിയായാൽ ജില്ലയിൽ ഇരുപക്ഷത്തെയും സീറ്റ് ധാരണകൾ മാറിമറിയും.

∙ മുന്നണി ധാരണകൾ

കഴി‍ഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ തുടരുമെന്ന പ്രതീക്ഷയിലാണു പാർട്ടികൾ. യുഡിഎഫിൽ കോൺഗ്രസ്– 5, കേരള കോൺഗ്രസ് –3, മാണി സി.കാപ്പൻ വിഭാഗം– 1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ സീറ്റ് വിഭജനം. എൽഡിഎഫിൽ സിപിഎം –3, സിപിഐ –1, കേരള കോൺഗ്രസ് (എം)– 5 എന്നിങ്ങനെയും. കോട്ടയം, പുതുപ്പള്ളി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളിൽ കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. പാലായിൽ മാണി സി.കാപ്പൻ മത്സരിച്ചു.

∙ യുഡിഎഫിൽ സീറ്റുകൾ വച്ചുമാറിയേക്കും

എൽഡിഎഫിലാകട്ടെ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി സീറ്റുകൾ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളാണ് കഴിഞ്ഞ തവണ മത്സരിച്ചത്. കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിൽ സിപിഎമ്മും വൈക്കത്ത് സിപിഐയും മത്സരിച്ചു.


സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നാണ് പാർട്ടികൾ പുറത്തു പറയുന്നത്. എന്നാൽ പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി മത്സരിക്കണമെന്ന് കേരള കോൺഗ്രസി(എം) ൽ നിർദേശം ഉയരുന്നുണ്ട്. ഏറ്റുമാനൂർ സീറ്റ് യുഡിഎഫിൽ കേരള കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കുന്നുണ്ട്. പി.സി.ജോർജിന്റെ ജനപക്ഷം ബിജെപിയിൽ ലയിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽത്തന്നെ മത്സരിക്കണമെന്ന ആഗ്രഹം പി.സി.ജോർജിനുണ്ട്.


മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോൺ ജോർജിനെ പാലാ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. ജോർജ് ജയിച്ച പഴയ പൂ‍ഞ്ഞാർ മണ്ഡലത്തിലെ 6 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പുതിയ പാലാ. മുത്തോലി പോലെ ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളും പാലാ മണ്ഡലത്തിലുണ്ട്. ഇതാണ് ഷോണിന്റെ പേരു പരിഗണിക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

പുതുപ്പള്ളിയിൽ മത്സരരംഗത്തുനിന്നു മാറിനിൽക്കാൻ തയാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ഇന്നലെ വയനാട്ടിൽ കോൺഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപിൽ പറഞ്ഞത് വാർത്തയായി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെയാണ് ചാണ്ടി ഇക്കാര്യം അറിയിച്ചത്. ഈ നിർദേശം കോൺഗ്രസ് തള്ളി. യുവജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണു ക്യാംപിൽ ചാണ്ടി ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (50 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (57 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends