ഡാമുകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് കൈ കൂപ്പി ജനം...ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചു....മൊബൈല്‍ കണക്ഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശരിയാക്കാന്‍ നിര്‍ദ്ദേശം..ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണപ്പാക്കറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങി

ഇടുക്കിയില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്‌സ് ആയി കറച്ചു. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ഇടുക്കിയില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്‌സ് ആയി കറച്ചു. നിലവില്‍ 1500 ക്യുമെക്‌സ് വെള്ളമായിരുന്നു ഒഴുക്കിവിട്ടത്. ഇടമലയാറില്‍ നിന്നുള്ളത് 1400 ക്യുമെക്‌സില്‍ നിന്നും 400 ഉം ആയി കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉച്ചയോടെ കുറയുമെന്നാണ് പ്രതീക്ഷ. സമാനമായി ബാണാസുര സാഗറിലേത് 255 ല്‍ നിന്നും 55 ആയി കുറച്ചു. ആനത്തോടിലേത് 680 ല്‍ നിന്നും 281 ആയും കുറച്ചിട്ടുണ്ട്.
മൊബൈല്‍ ടവറുകള്‍ നന്നാക്കാനും ജനറേറ്ററുകളില്‍ ഇന്ധനം നിറയ്ക്കാനും മൊബൈല്‍ കമ്പനി അനുമതി നല്‍കും
പ്രളയബാധിത മേഖലയിലെ മൊബൈല്‍ കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കാന്‍ വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രളയ പ്രദേശങ്ങളില്‍ കടന്നു ചെന്ന് മൊബൈല്‍ ടവറുകള്‍ നന്നാക്കാനും ജനറേറ്ററുകളില്‍ ഇന്ധനം നിറയ്ക്കാനും മൊബൈല്‍ കമ്പനി ടെക്‌നീഷ്യന്‍മാര്‍ക്ക് അനുമതി നല്‍കും. ഇതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ജനറേറ്ററുകള്‍ക്ക് ആവശ്യമായ ഇന്ധനം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ദുരിതം നാലാം ദിനം; ആലുവയില്‍ ജലനിരപ്പ് താഴുന്നു
പ്രളയക്കെടുതിമൂലം ദുരിതത്തിലാണ്ട കേരളത്തിന് ആസ്വാസമേകുന്ന വാര്‍ത്തയാണ് മലബാറില്‍ നിന്ന് ലഭിക്കുന്നത്. മലബാര്‍ ഭാഗങ്ങളില്‍ മഴയ്ക്ക് കുറവുണ്ട്. പ്രളയം മൂലം ദുരിതത്തിലായ ആലുവയില്‍ വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇത് ഗുണകരമായിട്ടുണ്ട്.
ഇവിടങ്ങളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ ക്യമ്പുകളിലേക്ക് ഇതുവഴി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.പത്തനംതിട്ട റാന്നി മേഖലയില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചെങ്കിലും ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ചെങ്ങന്നൂരില്‍ കനത്ത മഴ തുടരുകയാണ് 50 അംഗ നാവികസേന ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആളുകള്‍ കുടുങ്ങിക്കിടന്നിരുന്ന ചാലക്കുടിയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നിട്ടുണ്ട്.ഡാമുകളിലെ സ്ഥിതികളും നിയന്ത്രണവിധേയമാണ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ്.
ചെങ്ങന്നൂരിന് നേരിയ ആശ്വാസം
ചെങ്ങന്നൂരില്‍ ഇന്ന് രാവിലെ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണപ്പാക്കറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങി. ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ പരമാവധി സംഭരിച്ച് നല്‍കാന്‍ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൊല്ലം സപ്ലൈ ഓഫീസറോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദുരന്ത നിവാരണ സേനയുടെ സംഘത്തെക്കൂടി ജില്ലയിലേക്ക് അയച്ചു. ചെങ്ങന്നൂരില്‍ രണ്ട് സംഘം നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മ!ഴകനക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ 79 ബോട്ടുകള്‍ ഏറ്റെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കുന്ന നടപടികള്‍ തുടരുന്നു
https://www.facebook.com/Malayalivartha


























