പ്രണയിച്ച് നടന്നപ്പോൾ കൈക്കലാക്കിയത് ലക്ഷങ്ങൾ; ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് മലപ്പുറം കാമുകൻ നാട്ടിലേയ്ക്ക് മുങ്ങുന്നതിന് മുമ്പ് സമ്മാനമായി കൊടുത്തത് ഗർഭം!!

ഫേസ്ബുക്ക് വഴി ബംഗളൂരുവിലുള്ള മലയാളി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിൽ വീഴ്ത്തി വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം സ്വദേശിയായ യുവാവ് പീഡനത്തിനിരയാക്കി. ഒടുവിൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നാട്ടിലേക്കു മുങ്ങി.
വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേയ്സ്ബുക്കിലൂടെയാണ് ബെംഗളുരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. ഒരു ലക്ഷത്തിഏഴായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത ശേഷമാണ് അജ്മലിനെ കാണാതായത്. തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത വളാഞ്ചേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പോലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























