കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ കാണാതായതിൽ ദുരൂഹത തുടരുന്നു... നാലാം ദിവസം തുടരുമ്പോൾ ഇരുവരുടെയും തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാകാതെ പോലീസ്

പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് കാണാതായ വിദ്യാര്‍ത്ഥികള്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. അയല്‍വാസികളും സുഹൃത്തുക്കളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്.
പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും നാലാം ദിവസം തുടരുമ്പോൾ വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ ഫോണ്‍നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും കണ്ണൂര്‍ പയ്യന്നൂരില്‍ വച്ചാണ് നമ്പറുകൾ അവസാനമായി ഓണ്‍ ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ രണ്ട് നമ്പറുകളും ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. കാണാതായ കുട്ടികളുടെ വീടുകളിലും മുറികളിലും പൊലീസ് പരിശോധന നടത്തി. സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും വീട്ടില്‍ നിന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























