Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

മീൻ കഴുകി വൃത്തിയാക്കുന്നതിനിടെ വള പൂർണമായും വെളുത്തുപൊടിഞ്ഞു... മറ്റുള്ളവയുടെ നിറം മങ്ങി; മീൻ വെട്ടി കഴിഞ്ഞപ്പോൾ 916 സ്വർണ്ണം വെള്ളിയായി; കിളിപ്പോയി വീട്ടമ്മമാർ...

12 DECEMBER 2018 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണു പിടികൂടിയത്. മുമ്പു നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. ഇപ്പോൾ പുനലൂരാണ് സംഭവം. മത്സ്യം കഴുകിയ വീട്ടമ്മയുടെ കൈയിൽ കിടന്ന സ്വർണവള വെളുത്തു പൊടിഞ്ഞു.ശാസ്താംകോണം ഷൈനി വിലാസത്തിൽ ഷൈജുവിന്റെ ഭാര്യ സിബി ഷൈനിയാണ് മത്സ്യം കഴുകിയത്. രണ്ട് ദിവസം മുമ്പ് പുനലൂർ റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് വാങ്ങിയ മത്സ്യം ഫ്രീസറിൽ വച്ചിരുന്നു. ഇന്നലെ രാവിലെ കഴുകി വൃത്തിയാക്കുന്നതിനിടെ ഈ വെള്ളം വീണ് ഒരു വള പൂർണമായും വെളുത്തുപൊടിഞ്ഞു.

മറ്റുള്ളവയുടെ നിറം മങ്ങി. മത്സ്യത്തിൽ രാസ വസ്തു കലർന്നതാവാമെന്ന് പറയുന്നു. വൈകിട്ട് പുനലൂരിലെ ഒരു സ്വർണക്കടയിൽ നൽകിയ വള ചൂടാക്കിയപ്പോൾ സ്വർണത്തിന്റെ നിറം തിരികെ ലഭിച്ചു. എന്നാൽ വളയിൽ പൊട്ടലും ദ്വാരവും ഇപ്പോഴുമുണ്ട്. സംഭവം അറിഞ്ഞെത്തിയ ഫുഡ് സേഫ്റ്റി വിഭാഗത്തിലെ വിനോദിന്റെ നേതൃത്വത്തിൽ മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് രാസ പരിശോധനയ്ക്കായി ലാബിൽ അയച്ചു. അതേസമയം മത്സ്യം വാങ്ങിയ ദിവസം ഷൈനി പാചകം ചെയ്‌തെങ്കിലും കുഴപ്പമുണ്ടായില്ലെന്ന് മത്സ്യം വിറ്റയാൾ പറഞ്ഞു.

അതേസമയം എതാനും മാസങ്ങൾക്ക് മുൻപേ മീൻ വൃത്തിയാക്കി, വീട്ടമ്മയുടെ സ്വർണവള വെളുത്ത സംഭവം
പരപ്പനങ്ങാടിയിലായിരുന്നു. മത്സ്യം കഴുകി വൃത്തിയാക്കിയ റിട്ട. അധ്യാപികയായ ഇന്ദിരാദേവിയായിരുന്നു െഞട്ടിയത്. കൈയിലണിഞ്ഞ സ്വർണവള വെളുത്ത്. രാവിലെ കറി വെക്കാനായി തിരൂരിൽനിന്ന് വാങ്ങിയ ചെറുമീനായ നത്തോലി (വത്തൽ) വൃത്തിയാക്കിയതായിരുന്നു ഇവർ. തുടർന്ന് മീൻ കറിവെച്ച് ശേഷം കുളിക്കുേമ്പാഴാണ് വളയുടെ നിറം പോയത് ശ്രദ്ധിച്ചത്.

ദിവസവും അതുപോലെയുള്ള സംഭവങ്ങൾ അരങ്ങേറുന്നത് ഒത്തിരിയാണ്. പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്‌സുമായ ജെസിയുടെയും രണ്ടു മോതിരത്തിന്റെ നിറമാണ് മങ്ങിയത്. ആറ് വര്‍ഷമായി യുവതി ഉപയോഗിക്കുന്ന സ്വര്‍ണ മോതിരത്തിന്റെ നിറം മാറി. മീനിലെ രാസവസ്തുവാണോ സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്ന സംശയം. ആറ് വര്‍ഷം മുന്‍പ് തന്റെ കൈവിരലില്‍ ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം തനി വെള്ളി പോലെയായി.സൈക്കിളില്‍ കൊണ്ടുവന്ന മത്തിയില്‍ ഒരു കിലോ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡ്യൂട്ടിക്കു പോകും മുന്‍പേ രാവിലെ 11ന് മത്തിവെട്ടി കഴിഞ്ഞപ്പോള്‍ തന്റെ വിവാഹ മോതിരവും അടുത്ത വിരലില്‍ കിടന്ന മറ്റൊരു മോതിരവും വെള്ളി നിറമായി എന്നാണ് ജെസി പറയുന്നത്. മീനില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളാകാം സ്വര്‍ണ നിറം മാറ്റത്തിന്റെ കാരണമെന്നു സംശയിച്ചിരുന്നു.

മീൻ നന്നാക്കിയതല്ലാതെ വെള്ളത്തിൽ കൈകൊണ്ടുള്ള മറ്റു പ്രവൃത്തികൾ ഒന്നും ചെയ്തിട്ടില്ലെന്ന് പരപ്പനങ്ങാടി ചെറമംഗലം എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപികകൂടിയായ ടീച്ചർ പറഞ്ഞിരുന്നു. മീൻവെള്ളം കൂടുതൽ തട്ടിയ ഭാഗത്താണ് സ്വർണം വെളുത്തതായി കണ്ടത്. തിരുവാലി പഞ്ചായത്ത് ഹെഡ് ക്ലർക്കായ മകൻ സന്തോഷിനും സ്കൂൾ അധ്യാപികയായ മരുമകൾ ശരണ്യക്കും മീൻ കറിയടക്കം ഉച്ചഭക്ഷണം കൊടുത്തയച്ചിരുന്നു. ഉടൻ മകനെയും മരുമകളെയും വിളിച്ച് ഭക്ഷണം കഴിക്കരുതെന്നറിയിച്ചിരുന്നു. ആരോഗ്യവകുപ്പ് അധികൃതർക്കും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്കും ടീച്ചർ അന്ന് പരാതികൊടുത്തിരുന്നു.

എന്നാൽ ഫോർമാലിൻ സാന്നിധ്യം കൂടിയതിനാൽ ജൂൺ മാസത്തിൽ കൊല്ലം/തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും 9000 കിലോ വിഷമീൻ പിടിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണു തൂത്തുക്കുടിയില്‍നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. രണ്ടു വാഹനങ്ങളിലായി വന്ന മത്സ്യങ്ങളാണിവ. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്. സംശയം തോന്നിയ 15 മത്സ്യ ലോറികളാണു അന്ന് പരിശോധിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണു പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചിരുന്നു.

ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണു പിടികൂടിയത്. മുമ്പു നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. പാലക്കാട് വാളയാറില്‍നിന്നും നേരത്തെ പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. ആ സംഭവത്തിന് ശേഷവും വാളയാറില്‍നിന്നു പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിനു 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണെന്ന് അധികൃതർ അറിയിച്ചു. ആന്ധ്രാ പ്രദേശില്‍നിന്ന് അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്കാണ് അന്ന് ചെമ്മീന്‍ കൊണ്ടുവന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (17 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (26 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (27 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (59 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends