സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,320 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... . വിലയിലെ ചാഞ്ചാട്ടത്തിന് രണ്ട് ദിവസത്തെ ഇടവേളക്ക് നൽകിയ ശേഷം ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1,320 കുറഞ്ഞത്. ഇതോടെ പവൻ വില വീണ്ടും 1.10 ലക്ഷത്തിന് താഴെയായി. ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമാണ് ഇന്നത്തെ വില.
ശനി, ഞായർ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവില വെള്ളിയാഴ്ചയാണ് അവസാനമായി മാറിയത്. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. യഥാക്രമം 13,835 രൂപയും 1,10,680 രൂപയുമായിരുന്നു വില.
വ്യാഴാഴ്ച കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമായിരുന്നു വില.
"https://www.facebook.com/Malayalivartha


























