പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകർഷിച്ച് ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയിറ്റ്; എസ് പി ജിയോട് അത് ഡൽഹിയിലേക്ക് കൊണ്ട് വരാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവല്ലയിൽ എത്തിയ മോദിയെ ആകർഷിച്ച് ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയിറ്റ്. വേദി വിട്ടു 10 മിനിറ്റിനകം തിരുവല്ലയിലെത്തിയ എസ്പിജിയുടെ സംഘത്തെ വിളിച്ച് പ്രധാനമന്ത്രി തിരുവല്ലയിലെ വേദിയിൽ കണ്ട പേപ്പർ വെയ്റ്റ് ഡൽഹിക്ക് അയയ്ക്കാൻ നിർദേശിച്ചു. ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവല്ലയിൽ ആകർഷിച്ചത്.
ഫെങ് ഷൂയി എന്നത് ചൈനീസ് വാസ്തു വിദ്യയുടെ ഭാഗമാണ്. പ്രതലത്തിൽ ഉറച്ച ശേഷം താമര കറക്കാൻ കഴിയുന്ന തരത്തിലെ പേപ്പർ വെയ്റ്റാണ് അത്. ക്രിസ്റ്റലിൽ നിർമിച്ച 16 ദളങ്ങളോടു കൂടിയ താമരയാണിത്. അത് വാങ്ങിയത് തിരുവല്ലയിലെ സ്വകാര്യ ബസ് സ്റ്റാഡിനു സമീപത്തെ കടയിൽ നിന്നായിരുന്നു.
2 എണ്ണം വേണമെന്നാണു പ്രധാനമന്ത്രി നിർദേശിച്ചത്. ഇന്നലെ രാത്രി തന്നെ ഗ്രീൻ റൂമിന്റെ ചുമതലയുണ്ടായിരുന്ന സംഘാടകർ തിരുവല്ല പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസിലെത്തി അവിടെയുണ്ടായിരുന്ന എസ്പിജി സംഘത്തിന് ഇവ കൈമാറി. സംഘം ഇന്നു ഡൽഹിക്ക് മടങ്ങും.
https://www.facebook.com/Malayalivartha

























