യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു. വെള്ളിക്കോത്ത് കാരക്കുഴിയിലെ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്.
കയാക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിൽ വീണെന്നാണു സൂചന. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
യുകെയിൽ ആരോഗ്യരംഗത്താണു കീർത്തി ജോലി ചെയ്തിരുന്നത്. റിട്ട. സൈനികൻ രാജഗോപാലിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടെയും മകളാണ്. സഹോദരൻ വിനായക്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ.
"
https://www.facebook.com/Malayalivartha


























