Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം..റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍..പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ നശിപ്പിക്കും..

05 APRIL 2026 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

യുദ്ധം അതിഭീകരമായ അവസ്ഥയിലേക്ക് .ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ആണവോര്‍ജ്ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിക്കും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി ഔദ്യോഗികമായി കത്തെഴുതി. മേഖലയെ മുഴുവന്‍ ആണവ വികിരണ ഭീഷണിയിലാക്കുന്ന 'അസഹനീയമായ സാഹചര്യം' അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

 

ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണം മേഖലയെ വിനാശകരമായ ആണവ ദുരന്തത്തിന്റെ വക്കിലെത്തിക്കുമെന്ന് ഇറാന്‍ പറയുന്നു. ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന ആണവ വികിരണം ഇറാനെക്കാള്‍ കൂടുതല്‍ ബാധിക്കുക ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളെയായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി മുന്നറിയിപ്പ് നല്‍കി. യുക്രെയ്നിലെ സാപ്പോറീഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രകടിപ്പിച്ച ആശങ്ക എന്തേ ബുഷെറിന്റെ കാര്യത്തില്‍ ഇല്ലാത്തതെന്ന് അറാഗ്ച്ചി ചോദിച്ചു.

ഇതുവരെ നാല് തവണയാണ് ബുഷെര്‍ നിലയത്തിന് നേരെ അമേരിക്കന്‍-ഇസ്രായേല്‍ സഖ്യം ആക്രമണം നടത്തിയത്.ബുഷെറില്‍ നിന്നുള്ള റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍ അത് പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ജനജീവിതം പ്രതിസന്ധിയിലാകുമെന്നാണ് ഇറാന്റെ ഭീഷണി. കാറ്റിന്റെ ഗതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുസരിച്ച് വികിരണം ടെഹ്റാനെക്കാള്‍ വേഗത്തില്‍ ഗള്‍ഫ് നഗരങ്ങളില്‍ എത്തും എന്നത് ഗൗരവകരമായ യാഥാര്‍ത്ഥ്യമാണ്. ആണവനിലയത്തിന് പുറമെ ഇറാന്റെ പെട്രോകെമിക്കല്‍ ശാലകളും അമേരിക്കന്‍ സഖ്യം ലക്ഷ്യം വെക്കുന്നുണ്ട്.

 

ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുക എന്ന 'യഥാര്‍ത്ഥ ലക്ഷ്യമാണ്' ഇതിലൂടെ വെളിവാകുന്നതെന്ന് അറാഗ്ച്ചി കുറ്റപ്പെടുത്തി. യുദ്ധം കേവലം സൈനിക കേന്ദ്രങ്ങളില്‍ ഒതുങ്ങാതെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് പടരുന്നത് വലിയ മാനുഷിക ദുരന്തത്തിന് വഴിവെക്കും.ശനിയാഴ്ച പുലര്‍ച്ചെ ബുഷെര്‍ നിലയത്തിന് സമീപം നടന്ന പ്രൊജക്‌റ്റൈല്‍ ആക്രമണം മേഖലയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ സംഭവമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സ്ഥിരീകരിച്ചു. നിലയത്തിന്റെ സുരക്ഷാ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അനുബന്ധ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ മനുഷ്യരാശിക്കും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്ന് അബ്ബാസ് അറാഗ്ച്ചി മുന്നറിയിപ്പ് നല്‍കി.നിലവില്‍ ആണവ വികിരണ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രവര്‍ത്തനക്ഷമമായ ഒരു ആണവനിലയത്തിന് തൊട്ടടുത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍ വലിയൊരു ആണവ ദുരന്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.റേഡിയോ ആക്ടീവ് പ്രസരണം ടെഹ്റാനേക്കാൾ കൂടുതൽ ഭീഷണിയാവുക ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ തലസ്ഥാനങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിലെ സാഹചര്യം ഒട്ടും പൊറുപ്പിക്കാനാവത്തതാണെന്നും വികിരണങ്ങൾ പുറത്തുവിടുന്നത് ഇറാന്റെ അതിർത്തികൾക്കപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച രാവിലെ ബുഷെഹർ ആണവനിലയത്തിന് തൊട്ടടുത്തായി മിസൈൽ പതിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിച്ചു. സമീപകാലത്ത് നടക്കുന്ന നാലാമത്തെ സംഭവമാണിത്. ആക്രമണത്തിൽ ആണവനിലയത്തിലെ സുരക്ഷാ വിഭാഗത്തിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും ഏജൻസി അറിയിച്ചു. എന്നാൽ, നിലവിൽ റേഡിയോ ആക്ടീവ് പ്രസരണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഎഇഎ കൂട്ടിച്ചേർത്തു.

 

ബുഷെറിലെ സംഭവത്തില്‍ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി അതിശക്തമായ ആശങ്ക രേഖപ്പെടുത്തി. ആണവനിലയങ്ങളോ അതിന് ചുറ്റുമുള്ള പ്രദേശങ്ങളോഒരിക്കലും സൈനിക ലക്ഷ്യങ്ങളാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends