ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ. ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡാണ് ഭുവി സ്വന്തമാക്കിയിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വർ ഈ നേട്ടത്തിലെത്തിയത്.
192 മത്സരങ്ങളിൽ നിന്നാണ് ഭുവി 200 വിക്കറ്റ് തികച്ചത്. ചെന്നൈക്കെതിരെ നാലോവറിൽ 41 റൺസ് വഴങ്ങി ഭുവി മൂന്ന് വിക്കറ്റെടുത്തിരുന്നു.
ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമാണ് ഭുവനേശ്വർ കുമാർ.
പഞ്ചാബ് കിംഗ്‌സ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലാണ് (224 വിക്കറ്റ്) ഐപിഎല്ലിൽ 200 വിക്കറ്റ് തികച്ച ആദ്യ ബൗളർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 191 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ സുനിൽ നരെയ്നാണ് ഐപിഎൽ ചരിത്രത്തിൽ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്ത്.ഒരു ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോർഡ് നിലവിൽ നരെയ്ന്റെ പേരിലാണുള്ളത്.
"
https://www.facebook.com/Malayalivartha

























