Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരഞ്ഞ് തീര്‍ത്ത് മഞ്ജു വാര്യര്‍... താളത്തിനൊത്ത് തുള്ളാതായതോടെ മഞ്ജുവിനെതിരെ തിരിഞ്ഞ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; പ്രതിസന്ധിഘട്ടങ്ങളില്‍ മഞ്ജു പലരെയും കൈവിട്ടു; ഒടിയന്‍ പരാജയമായതോടെ ശ്രീകുമാര്‍ മേനോന്റെ ഈ നിലപാട്മാറ്റം എന്തിന് 

19 DECEMBER 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലയാള സിനിമയില്‍ വലിയൊരു എന്‍ട്രി ശ്രീകുമാര്‍ മേനോന് നല്‍കിയത് മഞ്ജു വാര്യരുടെ കട്ട സപ്പോര്‍ട്ടാണ്. മഞ്ജുവിനെ വിശ്വസിച്ചാണ് മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന് ഡേറ്റ് കൊടുത്തതും ഒടിയന്റെ നിര്‍മ്മാണ ചുമതല അന്റണി പെരുമ്പാവൂര്‍ ഏറ്റെടുത്തതും. എന്നാല്‍ അവസാനം എല്ലാം മഞ്ജുവിന്റെ തലയില്‍ കെട്ടി വയ്ക്കുകയാണ് ശ്രീകുമാര്‍. 

മഞ്ജു വാര്യര്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായാണ് ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയത്. നടി മഞ്ജു വാര്യര്‍ക്കെതിരേ ആഞ്ഞടിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനം.

ഒടിയനെ പിന്തുണച്ച് മഞ്ജു സാമൂഹിക മാധ്യമത്തില്‍ ഒരു പോസ്റ്റ് പോലും ചെയ്തില്ലെന്നും അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ വരുത്തി വയ്ക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ മഞ്ജു പലരെയും കൈവിട്ടുവെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സിയെ കൈവിട്ടത് ശരിയായില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.


മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീര്‍ത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു. എന്നാല്‍ ഒടിയന്‍ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്‍മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും ശ്രീകുമാര്‍ പറയുന്നു.

മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. 

അവര്‍ സൂമഹത്തില്‍ ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോയെന്നും സംശയമുണ്ട്. എന്നാല്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ അപ്രസക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നിലാപാടുകള്‍ തിരുത്തണം. മലയാളത്തിലെ മികച്ച അഭിനേത്രിയാണവര്‍. അവരുടെ വില അവര്‍ തന്നെ തിരിച്ചറിയണം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

വനിതാ മതിലില്‍ മഞ്ജുവെടുത്ത നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. വനിതാ മതിലിനെക്കുറിച്ചു പറയുമ്പോള്‍ അത് തന്റെ അറിവില്ലായ്മ എന്ന് പറയുന്നതില്‍ അര്‍ത്ഥമെന്താണ് അദ്ദേഹം ചോദിക്കുന്നു.

ഒടിയനെതിരേ ഇത്രമാത്രം വിമര്‍ശനങ്ങള്‍ നവമാധ്യമങ്ങള്‍ വഴിയുണ്ടായിട്ടും മഞ്ജു പ്രതികരിക്കാന്‍ തയാറായില്ല. മഞ്ജുവിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തി. സിനിമയിലെ വനിതകളുടെ പുതിയ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല. മഞ്ജു തെറ്റു തിരുത്താന്‍ തയാറാകണം. ഇത്തരം നിലപാട് മാറ്റം മഞ്ജുവിന്റെ വില കളയുമെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചു.

അതേ സമയം വനിതാ മതിലിന് പിന്തുണകൊടുത്തതിനുശേഷം രാഷ്ട്രീയമാണെന്നു പറഞ്ഞു പിന്തുണ പിന്‍വലിച്ച നടി മഞ്ജുവാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. രാഷ്ടീയനിറം വന്നതുകൊണ്ട് വനിതാ മതിലിനെ പിന്തുണയ്ക്കുന്നില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് . ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായത് .എം.എം മണിയും പി.കെ ശ്രീമതിയും അടക്കമുള്ളവര്‍ മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ചിലര്‍ രംഗത്തെത്തിയത്.

വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരനും രംഗത്ത് എത്തിയിരുന്നു.'അവര്‍ വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്‌പെക്ടക്കിള്‍, അതായത് അവരുടെ സാമൂഹ്യ കണ്ണാടി, അത് മാറേണ്ട സമയമായി' മന്ത്രി പറഞ്ഞു. മഞ്ജുവാര്യരുടെ പിന്‍മാറ്റത്തോടെ പരിപാടിയുടെ നിറംമങ്ങിയോ എന്ന ചോദ്യത്തിന് അവരുടെ കണ്ണാടി കുറച്ചുപഴയതാണെന്നും അതിനെന്തോ കാഴ്ചക്കുറവുണ്ടെന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.


മഞ്ജുവാര്യര്‍ പങ്കെടുത്താലും ഇല്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും സമാനമായ പ്രതികരണമായിരുന്നു നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends