Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകും; ശബരിമല സന്ദര്‍ശന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊയിലാണ്ടി സ്വദേശിനി ബിന്ദു

29 DECEMBER 2018 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല സന്ദര്‍ശന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊയിലാണ്ടി സ്വദേശിനി ബിന്ദു. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു പറഞ്ഞു. സുരക്ഷ നല്‍കാമെന്ന നേരത്തെയുള്ള ഉറപ്പില്‍ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിന്ദു ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ പച്ഛാത്തലത്തിൽ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ 24ന് ആണ് ബിന്ദുവും മലപ്പുറം സ്വദേശിനിയുമായ കനകദുര്‍ഗയും ശബരിമല ചവിട്ടാനെത്തിയത്. പൊലീസിനെ അറിയിക്കാതെ പമ്പയിലെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

മല കയറിയ ബിന്ദുവിനേയും കനകദുര്‍ഗയേയും അപ്പാച്ചിമേട്ടില്‍ വച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാര്‍ തടഞ്ഞു. സന്നിധാനത്തിന് ഒരുകിലോമീറ്റര്‍ അടുത്തുവരെ ഇരുവരും തടസ്സങ്ങള്‍ മറികടന്ന് എത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പൊലീസ് യാത്ര അവസാനിപ്പിച്ചു. എതിര്‍പ്പ് തുടരുമ്പോഴും സന്നിധാനത്തേക്ക് പോകുമെന്ന ഉറച്ചനിലപാടിലായിരുന്നു ബിന്ദുവും കനകദുര്‍ഗയും. പിന്നീട് പൊലീസ് നിര്‍ബന്ധപൂര്‍വം ഇരുവരെയും മാറ്റുകയായിരുന്നു.

അതേസമയം ശബരിമല ദർശനത്തിനായി എത്തിയ കനക ദുർഗയെ കാണാനില്ല എന്ന തരത്തിലുള്ള വാർത്തകൾ പരന്നിരുന്നു. കനകദുർഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. കനക ദുർഗയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ദർശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കനകദുർഗ വ്യക്തമാക്കി. 24 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ കനകദുർഗ വിശദീകരണവുമായി എത്തിയത്. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നിൽക്കുന്നതെന്ന് കനകദുർഗ വ്യക്തമാക്കി.

ഞാനും ബിന്ദുവും സുരക്ഷിതമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉള്ളത്. പോലീസ് കസ്റ്റഡിയിൽ അല്ല. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതുപോലെ ജീവന് ഭീഷണിയുള്ളതുകൊണ്ട് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാൻ സാധ്യമല്ലാത്തതിനാൽ കുറച്ച് നാളുകൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നതാണ്. അതുവരെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കും''. സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്നതെന്നും കനകദുർഗ പറയുന്നു.

തന്റെ അറിവോടെയല്ല കനകദുർഗ ശബരിമലയിലേക്ക് പോയതെന്ന് ഭർത്താവ് കൃഷ്ണനുള്ളി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ യോഗത്തിനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്, മാധ്യമങ്ങളിലൂടെയാണ് ശബരിമലയിലെത്തിയ വിവരം അറിഞ്ഞതെന്നാണ് കുടുംബം അറിയിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends