Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!

06 APRIL 2026 06:25 PM IST
മലയാളി വാര്‍ത്ത

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്, ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ 10-ന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. സൗദി അറേബ്യയിൽ ഏപ്രിൽ 2-ന് നടന്നു. പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടത്തിയത്. സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്.

സംവിധായകൻ ഡിജോ ജോസ് ആന്റണി, നായകൻ ടൊവിനോ തോമസ്, നായിക കയാദു ലോഹർ എന്നിവരാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. വലിയ ജനപങ്കാളിത്തമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ കാരണമായത്.

വേൾഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് മുഹമ്മദ്, ചാണക്യചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1957, 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൻ്റെ കഥയാണ് വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസ്സിലും, വലിയ താരനിരയുടെ അകമ്പടിയോടെയും അവതരിപ്പിക്കുന്നത്.

തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഹൃദ്യമായ കുടുംബമുഹൂർത്തങ്ങൾക്കും, മനോഹരമായ പ്രണയത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകിയാണ് അവതരിപ്പിക്കുന്നത്. ഒരു ക്ലീൻ എൻ്റെർടൈനർ. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ പള്ളിച്ചട്ടമ്പിയെ പ്രേഷകരിലേക്ക് ഏറെ സമന്വയിപ്പിക്കുന്നു. യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസ്സിനെ ഒരു മാസ് എൻ്റെർടൈനർ ഹീറോ ആക്കുവാൻ ഏറെ അനുയോജ്യമായ ചിത്രം കൂടിയായിരിക്കുമിത്.

ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവം മനസ്സിലാക്കുവാൻ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില ഭാഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിലേക്കൊന്ന് കണ്ണോടിക്കാം. ആ മണ്ണു കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ... ഈ നാടിൻ്റെ ഞരമ്പുകൾ ഓരോന്നോരോന്നായി പൊട്ടിച്ചെറിയാൻ അവൻ വരും... ആ മണ്ണിൻ്റെ യഥാർത്ഥ ഉടയോൻ.. എത്രയും പെട്ടെന്ന്.. ഭൂമി മലയാളത്തിൽ വച്ച് ഏറ്റവും മിടുക്കനായ ഒരു ചട്ടമ്പിയെ... പൊന്നും വില കൊടുത്തിട്ടാണങ്കിലും കൊണ്ടുവന്ന് ക്രിസ്റ്റഫറായി വാഴിക്കണം. അല്ലച്ചോ ... ആരാ ഇപ്പോ അങ്ങനെയൊരുത്തൻ.

ഈ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഒന്നു മനസ്സിലാകും. ഒരു ഭൂമിയുടെ അവകാശവാദവും അതിൻ്റെ യഥാർത്ഥ അവകാശികളും തമ്മിലുള്ള സംഘർഷം ഇവിടെയുണ്ടെന്ന്. അതിൻ്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നതോടെ സംഘർഷങ്ങളും വർദ്ധിക്കുന്നു. ഒരു നാടിൻ്റെ അവകാശത്തിനും നിലനിൽപ്പിനുമായുള്ള ഒരു പോരാട്ടത്തിൻ്റെ കഥ.

ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് പള്ളിച്ചട്ടമ്പിയിലൂടെ. ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയ, സാമൂഹ്യ രാഷ്ടീയ വ്യവസ്ഥിതികളും ഈ സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നു. ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.

വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

കോ - പ്രൊഡ്യൂസേർസ് - തൻസീർ സലാം, മേഘ ശ്യാം. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. സംഗീതം - ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും - ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്,

സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ഫിനാൻസ് - കൺട്രോളർ - അനിൽ ആമ്പല്ലൂർ, ലൈൻ പ്രൊഡ്യൂസർ - അലക്സ്. ഈ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നോബിൾ ജേക്കബ്ബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസന്റ്, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (59 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends