ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവർ ഉംറ വിസയിൽ സൗദിയിൽ എത്തിയത്.
ഉംറക്ക് ശേഷം റിയാദിലുള്ള സഹോദരെൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha
























